Latest NewsInternational

‘കിത്‌ന അച്ഛാ ഹെ മോദി’: മോദിയെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ഒസാക്ക: ജി-20 ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മോദിയുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് മോറിസണ്‍ ട്വിറ്ററില്‍ പങ്കുവച്ചത്. കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും പുഞ്ചിരിച്ചു നില്‍ക്കുന്ന ക്ലോസപ്പ് ചിത്രമാണ് മോറിസണ്‍ പങ്കു വച്ചിരിക്കുന്നത്. മോറിസണ്‍ നീല സ്യൂട്ടും മോദി തവിട്ടു നിറത്തിലുള്ള ജാക്കറ്റുമണിഞ്ഞാണ് സെല്‍ഫി എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങിയ ജി-20 ഉച്ചക്കോടിക്കു മുമ്പായി മോദി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button