Latest NewsIndiaInternational

അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണിയായ എസ്-400 ട്രയംഫ് ഇന്ത്യയിലെത്തിക്കാൻ മോദി ,വ്യോമസേനാ ഉദ്യോഗസ്ഥർ പരിശീലനത്തിനായി മോസ്കോയിലേയ്ക്ക്

2020 ഒക്ടോബറിനും , 2023 ഏപ്രിലിനുമിടയിൽ മിസൈലുകൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.ദേശീയ താല്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ എസ് ട്രയംഫ് രാജ്യത്ത് എത്തിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് . 2020 ഒക്ടോബറിനും , 2023 ഏപ്രിലിനുമിടയിൽ മിസൈലുകൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. .

വ്യോമസേന ഉദ്യോഗസ്ഥർ എസ്-400 ട്രയംഫിന്റെ പരിശീലനത്തിനായി ഈ വർഷം അവസാനം റഷ്യയിലേക്ക് പോകും. ഈ മിസൈലുകൾ ദേശീയ തലസ്ഥാന മേഖലയിലും മുംബൈ-ബറോഡ വ്യാവസായിക ഇടനാഴിയിലും വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട് .അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.

ഒസാക്കയിൽ നടന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിനെ കാണുകയും, സെപ്റ്റംബറിൽ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ നടക്കുന്ന സാമ്പത്തിക സമ്മേളനത്തിനായി പുചിൻ മോദിയെ ക്ഷണിക്കുകയും ചെയ്തു .നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും അന്ന് പ്രതിരോധമന്ത്രിയായിരുന്ന നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു .

മാത്രമല്ല എസ്–400 വാങ്ങുന്ന കരാറിൽ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണെന്നും , പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള ദീർഘകാല ബന്ധം യുഎസുമായി നടന്ന ചർച്ചകളിലെല്ലാം ഇന്ത്യ വ്യക്തമാക്കിയിരുന്നു.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് .ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും,യു എസ് പ്രസിഡന്റ് ട്രമ്പും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും എസ് ട്രയംഫ് മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും ഉണ്ടായില്ല .

എന്നാൽ ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം കൂടിക്കാഴ്ച്ചയിൽ ചർച്ചയായി .അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്.

shortlink

Post Your Comments


Back to top button