Latest NewsEurope

സോഷ്യൽ നെറ്റ്‌വർക്കുകളിൽ വംശീയ അധിക്ഷേപം പാടില്ല; ഓൺലൈൻ വിദ്വേഷ ബിൽ ഫ്രഞ്ച് പാർലമെന്റിൽ

ഫ്രാൻസ്: സോഷ്യൽ നെറ്റ്‌വർക്കുകളിൽ വംശീയ അധിക്ഷേപം നിരോധിച്ചുകൊണ്ടുള്ള ഓൺലൈൻ വിദ്വേഷ ബിൽ അടുത്തയാഴ്ച ഫ്രഞ്ച് പാർലമെന്റ് ചർച്ച ചെയ്യും.2017-ൽ ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയിലൂടെ പാർലമെന്റിൽ എത്തിയ കറുത്ത വര്‍ഗ്ഗക്കാരിയായ ലൊറ്റിറ്റിയ ഏവിയയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു കാരണക്കാരി. യൂറോപ്പിലുടനീളം ഈ നിയമം പ്രാവർത്തികമായേക്കും. ജനപ്രധിനിതി ആയിട്ടും അവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വധ ഭീഷണിയും ട്രോളുകളും ശക്തമാകുകയാണ്.

ഒരാളുടെ വംശം, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം അല്ലെങ്കിൽ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ അയാളുടെ ‘അന്തസ്സിന്’ എതിരായ ഏതുതരം പ്രവർത്തികളും വിദ്വേഷകരമായ ആക്രമണത്തിന്റെ പരിധിയിൽപ്പെടുത്തും. നവ മാധ്യമ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന വിദ്വേഷകരമായ ഉള്ളടക്കങ്ങൾ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ 24 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണമെന്ന് കരട് ബില്ലിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button