KeralaLatest News

അനാസ്ഥ അതിരുകടക്കുന്നു; മന്ത്രി നേരിട്ടിടപെട്ടിട്ടും പരിഹാരമായില്ല, കടക്കെണിയില്‍ മുങ്ങി പ്രളയം തകര്‍ത്ത കൃഷിക്കാര്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രളയം തകര്‍ത്ത നൂറുകണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍. നാല് പഞ്ചായത്തുകളിലും നെയ്യാറ്റികര നഗരസഭാപരിധിയിലും താമസിക്കുന്ന കര്‍ഷകരാണ് നഷ്ടപരിഹാരം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. കൃഷിമന്ത്രി നേരിട്ട് നിര്‍ദേശിച്ച് മാസങ്ങളായിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

പ്രളയത്തിന് ശേഷം ഇത്രമാസം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കൃഷിമന്ത്രി നേരിട്ട് ഇടപെട്ടിട്ടും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ല. നഷ്ടപരിഹാരം വൈകാനുള്ള കാരണമെങ്കിലും കൃഷിക്കാരോട് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഇത്തവണ ചെങ്കല്‍ പഞ്ചായത്തിലെ കൃഷിക്കാരുടെ വാഴകൃഷിയെ ചതിച്ചത് കാറ്റാണ്. ഇതേ അവസ്ഥയായിരുന്നു പ്രളസമയത്തും. പാട്ടത്തിനെടുത്തും കടംവാങ്ങിട്ടും കൃഷി ഇറക്കി. എല്ലാം പ്രളയം നശിപ്പിച്ചു. പരുമഴയത്ത് നെയ്യാര്‍ കവിഞ്ഞൊഴുകി, കാരോട്, കുളത്തൂര്‍, തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളിലെയും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി പ്രദേശത്തെയും നൂറുകണക്കിന് കൃഷിക്കാരുടെ എല്ലാം നഷ്ടമായി. ഓഖിക്കാലത്ത് വന്‍കൃഷിനാശം നേരിട്ട ഈ മേഖലയില്‍ പ്രളയം അതിലും വലിയദുരന്തമായാണ് പെയ്തിറങ്ങിയത്. കടത്തിന് മുകളില്‍കടത്തിലാണ് കര്‍ഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button