Latest NewsIndia

കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ രക്ഷിക്കും; വി മുരളീധരന്‍

ന്യൂ ഡല്‍ഹി: കസഖ്സ്ഥാനിൽ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളികളുൾപ്പെടെ നിരവധിപ്പേർ കുടങ്ങി. വിദേശ തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 30 പേർക്ക് പരുക്ക് പറ്റിയതായാണ് വിവരം. ഫോണിൽ പ്രചരിച്ച ഒരു ഫോട്ടോയാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

സഹായം തേടി തൊഴിലാളികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
അതേസമയം, സംഭവം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നും വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ അറിയിച്ചു.

കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രക്ഷാപ്രവർത്തനത്തിനു സഹായം തേടി സംസ്ഥാന സർക്കാർ ഇന്ത്യൻ എംബസിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതരാണ് എംബസിയുമായി ബന്ധപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button