Latest NewsIndia

എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; ഒഴിവായത് വൻ ദുരന്തം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ദുബായിൽ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.

വിമാനത്തിന്റെ ചക്രങ്ങൾ മണ്ണിൽ താഴ്ന്നു. സംഭവത്തിനു ശേഷം ഉടൻതന്നെ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും സുരക്ഷിതമായി തന്നെ വിമാനം നിര്‍ത്താന്‍ സാധിച്ചു. ടാക്‌സിവേ വഴി ടെര്‍മിനലിലേക്കുള്ള ലാന്‍ഡിംഗിനിടെയാണ് സംഭവം നടന്നത്. വിമാനം എയർ ഇന്ത്യ എൻജിനിയർമാർ പരിശോധിച്ച ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട് നല്‌കാൻ ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button