Latest NewsIndia

ജൂണിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴ

മും​ബൈ: ജൂൺ മാസത്തിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഏ​റ്റ​വും വ​ര​ണ്ട ജൂ​ണ്‍ മാ​സ​മാണ് ഇത്തവണത്തേത്. മ​ഴ​യു​ടെ കു​റ​വു കാ​ർ​ഷി​ക മേ​ഖ​ല​യെ​യും അ​തു​വ​ഴി രാ​ജ്യ​ത്തി​ന്‍റെ സമ്പദ്ഘടന​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. കാലാവസ്ഥ കേന്ദ്രം ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വിവരമുള്ളത്.

ശ​രാ​ശ​രി​യി​ലും താ​ഴെ മഴയാണ് മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. കരിമ്പ് കൃ​ഷി വ്യാ​പ​ക​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ഴ 61 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി​രു​ന്നു. ഏ​ഷ്യ​ൻ വി​പ​ണി​യു​ടെ 15 ശ​ത​മാ​നം നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​ർ​ഷി​ക​രം​ഗം ഇ​പ്പോ​ൾ​ത​ന്നെ പ്രതിസന്ധിയിലാണ്. കാ​ർ​ഷി​ക മേ​ഖ​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ര​ൾ​ച്ച​യി​ൽ​നി​ന്ന് ക​ര​ക​യ​റി വ​രു​ന്ന​തേ​യു​ള്ളൂ. അ​തി​നൊ​പ്പം ഇ​ക്കു​റി കൂ​ടി വ​ര​ൾ​ച്ച​യു​ണ്ടാ​യാ​ൽ മേ​ഖ​ല​യു​ടെ അ​ടി​ത്ത​റ നശിക്കും. പ​രു​ത്തി, സോ​യാ​ബീ​ൻ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ കൃ​ഷി മ​ഴ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​ണ്. വ​രും ആ​ഴ്ച​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ അ​ള​വി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഇ​ക്കു​റി ഈ ​മേ​ഖ​ല​ക​ളി​ലെ കൃഷിയുടെ വി​ള​വെ​ടു​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button