Latest NewsNattuvartha

പ്രളയം; അമ്പത്താറായിരം കവിഞ്ഞ് ആനുകൂല്യത്തിനുള്ള അപ്പീൽ അപേക്ഷകൾ

അപേക്ഷകളിൽ ഉള്ള ആവർത്തനങ്ങൾ പരിശോധിച്ച് അന്തിമ കണക്ക് രണ്ടു ദിവസത്തിനകം റവന്യൂ വകുപ്പ് പുറത്തുവിടും

തൃശൂർ : തൃശൂർ ജില്ലയിലുണ്ടായ പ്രളയ നഷ്ടത്തെ തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷകൾ നിശ്ചിത ദിവസത്തിനുളളിൽ 56671 എണ്ണമായി. ഏഴ് താലൂക്കുകളിൽ നിന്നായി ജൂൺ 25 മുതൽ 30 വരെ കളക്ടറേറ്റിൽ സ്വീകരിച്ച അപേക്ഷകൾ 46771 ആണ്. 2019 ജനുവരി 31 നു ശേഷം ലഭിച്ച 9900 രജിസ്ട്രേഡ് അപേക്ഷകളും അടക്കമാണ് ഇതേവരെ 56671 അപ്പീൽ അപേക്ഷകളായത്. അപേക്ഷകളിൽ ഉള്ള ആവർത്തനങ്ങൾ പരിശോധിച്ച് അന്തിമ കണക്ക് രണ്ടു ദിവസത്തിനകം റവന്യൂ വകുപ്പ് പുറത്തുവിടും.

എന്നാൽ ചാലക്കുടി താലൂക്ക് 8673, കൊടുങ്ങല്ലൂർ 8279, മുകുന്ദപുരം 8041, തൃശൂർ 9670, ചാവക്കാട് 8141, തലപ്പിള്ളി 102, കുന്നംകുളം 66 എന്നിങ്ങനെയാണ് അപ്പീൽ അപേക്ഷകൾ വന്നിട്ടുള്ളത്. ചാവക്കാട്, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിൽ മിശ്രിതമായി 1352 അപേക്ഷകളും തൃശൂർ താലൂക്കിൽ മിശ്രിതമായി 2447 അപേക്ഷകളും ഈ ദിവസങ്ങളിൽ സ്വീകരിക്കേണ്ടി വന്നു. ഇതടക്കമാണ് 46771 അപ്പീൽ അപേക്ഷകളായത്.ഇനി അപ്പീൽ അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button