NattuvarthaLatest News

കണക്കുതെറ്റിച്ച കാലവർഷത്തിൽ വരണ്ടുണങ്ങി മാട്ടുപ്പെട്ടി ഡാം

മൂന്നാര്‍: കണക്കുതെറ്റിച്ച് കാലവർഷം, കാലവർഷം ചതിച്ചതോടെ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങി. ഡാമിലെ ജലം വറ്റിയപ്പോള്‍ പച്ചപ്പും വരള്‍ച്ചയും ദൃശ്യമായി . ഇത്രത്തോളം ഡാം വറ്റി വരണ്ട ദൃശ്യം സമീപ ഭാവിയില്‍ ഓര്‍മയില്‍ പോലുമില്ലെന്ന് പ്രദേശവാസികളും വ്യക്തമാക്കി.

എന്നാൽ മണ്‍സൂണ്‍ കാലമാണെങ്കിലും കടുത്ത വരള്‍ച്ചയാണ്‌ ഇത്തവണ മാട്ടുപ്പെട്ടിയെ ചതിച്ചത്‌. 55.4 മില്യന്‍ ക്യുബിക്‌ മീറ്റര്‍ വെള്ളം ഉള്‍ക്കാള്ളാവുന്ന ഡാമിന്റെ സംഭരണ ശേഷിയുടെ പത്തു ശതമാനം മാത്രം വെള്ളം ഇപ്പോഴുള്ളത്. സമീപകാലത്തെങ്ങും സംഭവിക്കാത്ത വിധത്തിലാണ്‌ ഡാമിലെ വെള്ളത്തിന്‌ കുറവു വന്നിട്ടുള്ളത്‌. പ്രതിദിനം രണ്ടു മെഗാവാട്ട്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന ഇവിടെ നിന്നും ഇപ്പോഴും അത്‌ തുടരുന്നുണ്ട്‌. ഈ നിലയില്‍ തുടരുകയാണെങ്കില്‍ പത്തു ദിവസത്തിനകം ഡാമിലെ വെള്ളം പൂര്‍ണമായും വറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button