NewsInternational

ഡാം വറ്റി വരണ്ടപ്പോള്‍ കണ്ടെത്തിയത്

 

കുര്‍ദിസ്ഥാന്‍; ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള മൊസൂളിലെ ഡാം വറ്റി വരണ്ടപ്പോള്‍ കണ്ടെത്തിയത് ചരിത്ര ശേഷിപ്പ്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണിത് എന്നാണ് ഗവേഷകര്‍ പറയുന്നത്. സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു. നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്.

മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.

കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അല്‍ഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു. പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെയെന്നും അവര്‍ വ്യക്തമാക്കി. അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് കൊട്ടാരം അനാവരണം ചെയ്തത്. 2010ലാണ് ഇങ്ങനെയാരു കൊട്ടാരം ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ അന്ന് വീണ്ടും വെള്ളം നിറഞ്ഞതോടെ ഇത് അപ്രത്യക്ഷമായി. ഇപ്പോഴാണ് വീണ്ടും പ്രത്യക്ഷമായതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button