Latest NewsIndia

ആര്‍എസ്എസ് ജനങ്ങളുടെ മനസ്സില്‍ വിദ്വേഷം നിറയ്ക്കുകയാണെന്ന് ഒവൈസി

ആള്‍ക്കൂട്ട ആക്രമണങ്ങളെല്ലാം ഒരേ തരത്തിലാണ് നടക്കുന്നതെന്നും എന്നാല്‍ അത് തടയാന്‍ ബിജെപിയോ ആര്‍എസ്എസോ ഉദ്ദേശിക്കുന്നില്ലെന്നും ഒവൈസി

ഹൈ​ദ​രാ​ബാ​ദ്: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വീണ്ടും തുറന്നടിച്ച് എ​ഐ​എം​ഐ​എം നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദീ​ന്‍ ഒ​വൈ​സി. രാ​ജ്യ​ത്തെ വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് കാ​ര​ണം ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ മാ​ര്‍​ഗ​ദ​ര്‍​ശി​യാ​യ ആ​ര്‍​എ​സ്‌എ​സ് ആ​ണെ​ന്ന് ഒ​വൈ​സി പറഞ്ഞു. പ്രധാനമന്ത്രി ഇതിന് എതിരെ സംസാരിക്കുന്നുണ്ടെങ്കിലും അത് തടയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും ഒ​വൈ​സി കുറ്റപ്പെടുത്തി.

മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ വി​ദ്വേ​ഷം നി​റ​യ്ക്കു​ക​യാ​ണ്. ജ​യ് ശ്രീ ​റാം, വ​ന്ദേ​മാ​ത​രം എ​ന്ന് വി​ളി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​കു​ന്നി​ല്ല. ഒവൈസി പറഞ്ഞു. മുസ്ലീങ്ങളേയും ദളിതരരേയുമാണ് ഇത്തരക്കാര്‍ ലക്ഷ്യം വക്കുന്നത്. ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഒവൈസി.

ആള്‍ക്കൂട്ട ആക്രമണങ്ങളെല്ലാം ഒരേ തരത്തിലാണ് നടക്കുന്നതെന്നും എന്നാല്‍ അത് തടയാന്‍ ബിജെപിയോ ആര്‍എസ്എസോ ഉദ്ദേശിക്കുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ മു​സ്ലീ​ങ്ങ​ളെ തീ​വ്ര​വാ​ദി​ക​ളും, രാ​ജ്യ​ദ്രോ​ഹി​ക​ളും, പ​ശു​ക്ക​ളെ വ​ധി​ക്കു​ന്ന​വ​രും എ​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലീ​ങ്ങ​ള്‍​ക്കെ​തി​രേ വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി​ജെ​പി. ന​ട​ത്തു​ന്നതെന്നും ഒവൈസി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button