Latest NewsIndia

ബിനോയ്​ കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

മുംബൈ : പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ്​ കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോശി കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. യുവതി നല്‍കിയ തെളിവുകള്‍ വ്യാജമാണെന്ന് ബിനോയ്​ കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതോടൊപ്പം തന്നെ ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യം പരി​ഗണിക്കുമ്ബോള്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ്​ യുവതി നടത്തിയത്. ഇതിന്​ ബലമേകുന്ന രേഖകളാണ്​ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം എഴുതി നല്‍കിയ വാദത്തിന്​ പുറമേ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്​, യുവതിക്ക്​ പണം കൈമാറിയതിന്റെ രേഖകള്‍ എന്നിവയും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന​ വാദത്തിന്​ ബ​ലമേകാന്‍ സമാന കേസുകളുടെ വിധി പകര്‍പ്പുകളും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button