Latest NewsCars

മാരുതിയും ടൊയോറ്റയും കൈകോർക്കുമ്പോൾ വാഹന പ്രേമികൾക്ക് വാനോളം പ്രതീക്ഷ

ഇരു കമ്പനികളും ചേര്‍ന്ന് മാരുതി എര്‍ട്ടിഗയുടെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ വാഹനം ഇന്നോവയുടെ ഒരു ചെറുപതിപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ: മൾട്ടി യൂട്ടിലിറ്റി സെഗ്മെന്‍റിലെ മുടിചൂടാ മന്നന്മാരാണ് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കിയുടെഎർട്ടിഗയും. എന്നാല്‍ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച മരാസോ ഇരുമോഡലുകള്‍ക്കും കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മരാസോയെ ഒതുക്കാനാണ് മിനി ഇന്നോവയെ അവതരിപ്പിക്കാന്‍ മാരുതിയും ടൊയോട്ടയും ചേര്‍ന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വാഹന ഉപയോക്താക്കളുടെ ആവശ്യം മുൻക്കൂട്ടി മനസിലാക്കാൻ കഴിവുള്ള മാരുതിയുടെയും സുസുക്കിയുടെയും കഴിവും എംപിവി സെഗ്മെന്‍റില്‍ ഉള്‍പ്പെടെ വാഹനനിര്‍മ്മാണത്തിലെ ടൊയോട്ടയുടെ മികവും ഒരുമിച്ച് ചേരുമ്പോൾ മഹീന്ദ്രയെയും മരാസോയെയും മുട്ടുക്കുത്തിക്കാമെന്നാണ് ഇരു വമ്പന്മാരും കണക്കുകൂട്ടുന്നത്.

ഇരു കമ്പനികളും ചേര്‍ന്ന് മാരുതി എര്‍ട്ടിഗയുടെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ വാഹനം ഇന്നോവയുടെ ഒരു ചെറുപതിപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഇന്ധന ക്ഷമതയും ഫീച്ചറുകളും വാഹനത്തിനുണ്ടായിരിക്കും. വാഹനത്തിന്‍റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകളും വിപണിയിലെത്തിയേക്കും. 2022 ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിക്കപ്പെട്ടേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ടയും, മാരുതിയും ചേര്‍ന്ന് ഗ്ലാന്‍സ എന്ന മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. മാരുതിയുടെ ജനപ്രിയ മോഡലായ ബലേനോയാണ് ഗ്ലാന്‍സയായി പരിണമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button