Latest NewsUAEGulf

കന്നിയാത്രയില്‍ ചരിത്രം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം

ദുബായ്: കന്നിയാത്രയില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ വിമാനം. എമിറേറ്റ്‌സിന്റെ എ 380 എയര്‍ബസ് വിമാനമാണ് ദുബായില്‍ നിന്നും മസ്‌കറ്റിലേക്ക് യാത്ര നടത്തി ഏറ്റവും കുറഞ്ഞ ദുരം സര്‍വ്വീസ് നടത്തിയ വിമാനമെന്ന ഖ്യാതി സ്വന്തമാക്കിയത്. തിങ്കളാഴ്ച ദുബായില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 40 മിനുട്ട് കൊണ്ട് അതിന്റെ കന്നി യാത്ര പൂര്‍ത്തിയാക്കി.

42 ആളുകളുള്ള ഒരു ടീം എയര്‍ബസ് എ 380 വൃത്തിയാക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ 5 മിനിറ്റ് അധികം മാത്രമാണ് ദുബായ്ക്കും മസ്‌കറ്റിനും ഇടയിലുള്ള ശരാശരി യാത്രാ സമയം ( 40 മിനിറ്റ് ) എന്നതും ഏറെ ശ്രദ്ധേയമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമാനത്തെ സംബന്ധിച്ച ചില രസകരമായ വസ്തുതകള്‍ പങ്കുവെക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എയര്‍ലൈനിന്റെ ഇന്‍ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റ് ഐസ് ഫിലിം കാറ്റലോഗ് മുഴുവനായും കാണുന്നതിന് ഒരു യാത്രക്കാരന് എ 380 ല്‍ ദുബായ്ക്കും മസ്‌കറ്റിനുമിടയില്‍ 3,000 തവണ പറക്കേണ്ടിവരുമെന്നും എമിറേറ്റ്‌സ് പറയുന്നു. 1993 മുതല്‍ ദുബൈയ്ക്കും മസ്‌കറ്റിനുമിടയില്‍ എമിറേറ്റ്‌സ് 4.7 ദശലക്ഷത്തിലധികം യാത്രക്കാരുമായി പറന്നിട്ടുണ്ട്. ദുബായില്‍ നിന്നും ദോഹയിലേക്ക് യാത്ര നടത്തി എമിറേറ്റ്്‌സ് എ 380 വിമാനം സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ ഈ വിമാനം തകര്‍ത്തിരിക്കുന്നത്. ദുബായ്-മസ്‌കറ്റ് റൂട്ടില്‍ എ 380 വിമാനങ്ങള്‍ സര്‍വീസ് നടത്തുക മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളിലാണ്. ലോവര്‍ ഡെക്കില്‍ ഇക്കണോമി ക്ലാസില്‍ 429 സീറ്റുകളും ബിസിനസ് ക്ലാസില്‍ 76 ഫ്‌ലാറ്റ് ബെഡ് സീറ്റുകളും അപ്പര്‍ ഡെക്കില്‍ 14 ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ടുകളും ഇതിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button