KeralaLatest News

പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി തീരുന്നില്ല; ഡ്രൈവര്‍മാരുടെ കുറവ് സാരമായി ബാധിച്ചു; നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ് സാരമായി ബാധിച്ചത്. പിഎസ്‌സി പട്ടികയില്‍ നിന്ന് എംപാനല്‍ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിക്ക് കയറിയില്ല. അഞ്ച് വര്‍ഷം സര്‍വീസുള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന തീരുമാനവും തിരിച്ചടിയായി.

സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയെങ്കിലും ഇന്നലെ വരുമാനം കൂടി. കഴിഞ്ഞ തിങ്കളാഴ്ചയിലെ അപേക്ഷിച്ച് 46,774 രൂപയാണ് ഇന്നലെ വരുമാനം കൂടിയത്.തെക്കന്‍ മേഖലയില്‍ 130ഉം മധ്യമേഖലയില്‍ 114ഉം സര്‍വീസുകള്‍ മുടങ്ങി. വടക്കന്‍ മേഖലയില്‍ 33 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 47 ട്രിപ്പുകള്‍ മുടങ്ങി. പിരിച്ചുവിട്ടവരെ ദിവസ വേതനക്കാരായി നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ചിലര്‍ ജോലിക്കെത്തിയില്ല. തിരിച്ചെടുത്തുള്ള ഉത്തരവ് നല്‍കാത്തത്തിലും ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവര്‍ വിട്ടുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button