Latest NewsIndia

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അത് ആരുടെ മകനാണെന്ന് നോക്കേണ്ടതില്ല; ബിജെപി എംഎല്‍എയെ തള്ളി മോദി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വര്‍ഗിയയുടെ മകനും മധ്യപ്രദേശിലെ എം.എല്‍.എയുമായആകാശ് വിജയ്വര്‍ഗിയകോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു. ജയില്‍ മോചിതനായ ആകാശ് വിജയ്വര്‍ഗിയയ്ക്ക് സ്വീകരണം നല്‍കിയവരും പാര്‍ട്ടിക്ക് പുറത്ത് പോവേണ്ടി വരുമെന്ന് മോദി പറഞ്ഞതായാണ് വിവരം.

മധ്യപ്രദേശില്‍ നിന്നുള്ള എം.എല്‍.എയായ ആകാശ് വിജയവര്‍ഗീയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കയേറ്റം ഒഴിപ്പിക്കാനെത്തിയ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസറെ ബാറ്റുകൊണ്ട് അടിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയയുടെ മകനും എം.എല്‍.എയുമായ ആകാശ് വിജയ് വര്‍ഗിയയെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നഗരത്തിലെ ഗഞ്ചി കോമ്പൗണ്ടിലായിരുന്നു സംഭവം. പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ നടന്ന സംഭവത്തിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ആണ് ഉയര്‍ന്നത്. ഇത്തരം പ്രവര്‍ത്തികളെ പാര്‍ട്ടി പിന്താങ്ങില്ലെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button