Latest NewsKerala

വിദ്യാര്‍ത്ഥിയെ കയറ്റാതെ പോയ ബസിനെ പിന്തുടര്‍ന്ന് പോലീസ്; ഒടുവില്‍ പിഴ

ആലുവ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ പാഞ്ഞുപോയ ബസിനെ പിന്തുടര്‍ന്നെത്തി പിഴയടപ്പിച്ച് പോലീസ്. വൈകിട്ട് 5.20നു ഹെഡ് പോസ്റ്റ് ഓഫിസ് കവലയില്‍ വെച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ സ്വകാര്യ ബസ് ‘അമിന്‍സ്’ പാഞ്ഞുപോയത്. തുടര്‍ന്ന് ബസുകാരില്‍ നിന്നും പിഴ ഈടാക്കിയതിന് ശേഷം കുട്ടിയെ അതേ ബസില്‍ കയറ്റി വിട്ടാണ് പോലീസ് മടങ്ങിയത്.

റൂറല്‍ ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം വാഹനം അതുവഴി വന്നപ്പോള്‍ സ്‌കൂള്‍ യൂണിഫോമിട്ട പെണ്‍കുട്ടി റോഡില്‍ നിന്നു കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോള്‍ നാട്ടിലേക്കുള്ള ബസ് കൈ കാണിച്ചിട്ടു നിര്‍ത്തിയില്ലെന്നും ഇനി 6 മണിക്കേ ബസുള്ളൂ എന്നും അതുവരെ ഒറ്റയ്ക്കു നില്‍ക്കണമെന്നും പെണ്‍കുട്ടി സങ്കടപ്പെട്ടു. കീഴ്മാട് സര്‍ക്കുലര്‍ റൂട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് പെണ്‍കുട്ടിയുടെ വീട്. വല്ലപ്പോഴും മാത്രമേ അതുവഴി ബസ് സര്‍വീസുള്ളൂ. ഇതോടെ എസ്ഐ ഉടന്‍ വയര്‍ലെസ് സന്ദേശം നല്‍കി. പെണ്‍കുട്ടിയെ കയറ്റാതെ പോയ ‘അമിന്‍സ്’ ബസ് ട്രാഫിക് പോലീസ് പിടിച്ചിടുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ അവിടെ എത്തിക്കുകയും ബസില്‍ കയറ്റി വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button