KeralaLatest News

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പൂര്‍ണ ചുമതല; നടപടികളോട് വിയോജിച്ച് വൈദികര്‍, പ്രതിഷേധയോഗം ചേരുന്നു

എറണാകുളം : സിറോമലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടികളോടുള്ള വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്താനൊരുങ്ങി ഒരു വിഭാഗം വൈദികര്‍.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്ന് ആലഞ്ചേരിയെ മാറ്റിനിര്‍ത്തിയിട്ടില്ലന്നും അഡ്മിനിസ്ട്രേറ്ററുടെ ചുമതല അവസാനിച്ചപ്പോള്‍ ഭരണച്ചുമതല കര്‍ദ്ദിനാളില്‍ വന്നത് സ്വാഭാവികമാണെന്നുമാണ് സഭ പറയുന്നത്. വിവിധ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചും സ്വതന്ത്ര അന്വേഷണത്തിലൊടുവിലുമാണ് ആലഞ്ചേരിയുടെ കാര്യത്തില്‍ മാര്‍പാപ്പ തീരുമാനം എടുത്തത് എന്നും വ്യക്തമാക്കുന്നു.

കര്‍ദിനാളിന്റെ എല്ലാ തീരുമാനങ്ങളോടും നിസഹകരിക്കാനുള്ള തീരുമാനം സിനഡിനേയും, തിരുസംഘത്തെയും, നൂണ്‍ഷിയോയെയും , മാര്‍പാപ്പയെയും രേഖാമൂലം അറിയിക്കാന്‍ കൊച്ചിയില്‍ ഇന്ന് വൈദികര്‍ പരസ്യമായി യോഗം ചേരും. കര്‍ദിനാള്‍ ആലഞ്ചേരി ഇരുട്ടിന്റെ മറവില്‍ അധികാരം പിടിച്ചെക്കുകയായിരുന്നു എന്നും സഹായ മെത്രാന്‍മാരെ പുറത്താക്കിയത് അംഗീകരിക്കാന്‍ ആവില്ലെന്നും വൈദികര്‍ ആവര്‍ത്തിക്കുന്നു.

അതേസമയം വത്തിക്കാന്റെയും സഭയുടെയും തീരുമാനങ്ങളെ അംഗീകരിക്കാത്തത് അച്ചടക്ക ലംഘമാണന്നും മനത്തേടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിതെന്നും സിറോ മലബാര്‍ സഭ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നു പറയുന്ന മീഡിയ കമ്മീഷന്റെ വിശദീകരണത്തില്‍ ജേക്കബ് മനത്തേടത്തിനും കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിനുമെതിരെ സഭ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകളാണ് നല്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button