Latest NewsIndia

സഹപാഠിയെ മര്‍ദ്ദിച്ചത് വ്യത്യസ്തമായ ശിക്ഷ നില്‍കി കളക്ടര്‍: കൈയ്യടിച്ച് സോഷ്യല്‍ ലോകം

ജനുവരിയിലാണ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ സഹപാഠിയെ മര്‍ദ്ദിച്ചത്

ധോല്‍പൂര്‍: സഹപാഠിയെ മര്‍ദിച്ച കുറ്റത്തിന് വിദ്യാര്‍ത്ഥിക്ക് ടി.സി നല്‍കാതെ മാതൃകാപരമായ ശിക്ഷ നല്‍കി സ്‌കൂള്‍ അധികൃതര്‍. ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലെ അധികൃതരാണ് വിദ്യാര്‍ത്ഥിക്ക വ്യത്യസ്തമായ ശിക്ഷ നല്‍കിയിലൂടെ കയ്യടി വാങ്ങിയത്. ടിസി നല്‍കുന്നതിന് പകരം മരത്തെ പരിപാലിക്കാനുള്ള ശിക്ഷയാണ് അധികൃതര്‍ ഒമ്പതാം ക്ലാസുകാരന് നല്‍കിയത്.

കഴിഞ്ഞ ജനുവരിയിലാണ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ സഹപാഠിയെ മര്‍ദ്ദിച്ചത്. ഇതേടുടര്‍ന്ന് സ്‌കൂള്‍  അധികൃതര്‍ വിദ്യാര്‍ത്ഥിയെ പിരിച്ചു വിടാനുള്ള തീരുമാനം എടുക്കുകയായി. ഈ ശുപാര്‍ശയുമായി ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷ ജില്ലാ കളക്ടര്‍ നേഹ ഗിരിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കളക്ടറാണ് വിദ്യാര്‍ത്ഥിക്ക് ഒരു അവസരം കൂടി നല്‍കാനും ടിസി നല്‍കുന്നതിന് പകരം
മരത്തെ പരിപാലിക്കാനുള്ള ‘ശക്ഷ’ നിര്‍ദേശിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ഇത് ശരിവച്ചു.

അഞ്ച് മരങ്ങളെ മൂന്ന് മാസം നട്ടു നനച്ച് പരിപാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചത്.ഒരു പക്ഷേ ടി.സി.നല്‍കി വിട്ടയക്കുകയാണെങ്കില്‍ അത് കുട്ടിയുടെ ഭാവിയേയും പഠനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തു വന്നതോടെ എല്ലാവരും കളക്ടറേയും സ്‌കൂള്‍ അധികൃതരേയും അഭിനന്ദിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button