KeralaLatest News

നഗരത്തിൽ നിന്നും നിരീക്ഷണ കാമറകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്നും നിരീക്ഷണ കാമറകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല മൈതാനം താലൂക്കാശുപത്രിക്ക് സമീപം കോട്ടുമൂല തെക്കതിൽ വീട്ടിൽ നസറുദ്ദീൻ ഷാ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 29ന് രാത്രി വർക്കല നഗരത്തിലെ വിജയ് ഡെന്റൽ ക്ലിനിക്കിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഒരു കാമറയും കോട്ടുമൂല ഫാറൂക്ക് വില്ലയിൽ സബീക്കയുടെ വീട്ടിലെ രണ്ട് നിരീക്ഷണ കാമറകളും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

മത്സ്യത്തൊഴിലാളിയായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതിയാണ്. പെരുമാതുറ ഫിഷിംഗ് ഹാർബറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ജൂൺ 29ന് വർക്കല മൈതാനത്ത് ദന്താശുപത്രിയിലെ വിലപിടിപ്പുളള നിരീക്ഷണ കാമറ മോഷണം നടത്തിയെങ്കിലും ഇയാളുടെ ചിത്രം മറ്റൊരു കാമറയിൽ പതിഞ്ഞിരുന്നു.

കാമറ മോഷ്ടാവിന്റെ ചിത്രം പത്രങ്ങളിൽകണ്ട വർക്കല നഗരത്തിലെ ഒരു ആട്ടോ ഡ്രൈവർ വർക്കല സി.ഐക്ക് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് നസറുദ്ദീൻ ഷായെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും തൊണ്ടിമുതലായ മൂന്ന് കാമറകൾ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button