UAENewsGulf

ഈ ബിസിനസ്സുകള്‍ക്ക് ഇനി യുഎഇയില്‍ പൂര്‍ണ ഉടമസ്ഥാവകാശം

 

മനാമ: യുഎഇയില്‍ 13 മേഖലകളിലായി 122 ബിസിനസ് സംരംഭങ്ങളില്‍ നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പുനരുല്‍പ്പാദന ഊര്‍ജ്ജം, ബഹിരാകാശം, കൃഷി, നിര്‍മ്മാണ വ്യവസായം തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ഇതുപ്രകാരം വിദേശികള്‍ക്ക് സോളാര്‍ പാനല്‍, പവര്‍ ട്രാന്‍സ്ഫോര്‍മര്‍, ഹരിത സാങ്കേതിക വിദ്യ, ഹൈബ്രിഡ് പവര്‍ പ്ലാന്റ് എന്നിവയുടെ ഉല്‍പ്പാദനമടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപിക്കാനും ഓഹരി സ്വന്തമാക്കാനും കഴിയും. നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശത്തില്‍ ഗതാഗതവും സംഭരണവും പെടും. ഇതുവഴി വിദേശികള്‍ക്ക് ഇ-കൊമേഴ്സ് ട്രാന്‍സ്പോര്‍ട്ട്, വിതരണ ശൃംഘല, ലോജിസ്റ്റിക്സ്, മരുന്നുകള്‍ സൂക്ഷിക്കാനായി ശീതീകരിച്ച സംഭരണ ശാലകള്‍ എന്നിവ സ്വന്തമാക്കാനാകും.

ഹോട്ടലും ഭക്ഷ്യ സേവനവും, വിവരവും ആശയ വിനിമയവും, ജൈവ സാങ്കേതിക വിദ്യയില്‍ ഗവേഷണത്തിനായി ലബോറട്ടറി സ്ഥാപിക്കുന്നതുള്‍പ്പെടെ ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം, സഹായ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിചരണം, കല, വിനോദം, നിര്‍മ്മാണം എന്നിവയില്‍ വിദേശ ഉടമസഥാവകാശം നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭ മാര്‍ഗനിര്‍ദേശം തയ്യാറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button