Latest NewsKerala

ആദ്യം കൂലിപ്പണി പെട്ടെന്ന് ഫിനാന്‍സ് ഉടമയായി ; കുമാറിന്റെ വളര്‍ച്ചയ്ക്ക് പിന്നിൽ ദുരൂഹത

നെടുങ്കണ്ടം: പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ കസ്റ്റഡിമരണത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാർ രണ്ടരമാസം മുന്‍പ് വരെ കൂലിപ്പണിക്കാരനായിരുന്നുവെന്ന് റിപ്പോർട്ട്. പിന്നീട് വളരെ പെട്ടെന്നാണ് ഇയാൾ ഫിനാസിന് ഉടമയായത്.

9ാം ക്ലാസ് വരെ പഠിച്ചശേഷം , സാമ്പത്തികം ഇല്ലാത്തതിനാല്‍ പഠനം പാതിവഴിക്കു നിര്‍ത്തി. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശന്‍ – കസ്തൂരി ദമ്പതികളുടെ 2 മക്കളില്‍ ഇളയ മകന്‍. കോലാഹലമേട് എസ്‌റ്റേറ്റ് ലയത്തില്‍ 10 വര്‍ഷം മുന്‍പാണു കുമാറും ഭാര്യ എം വിജയയും താമസം തുടങ്ങിയത്. ബോണാമി എസ്‌റ്റേറ്റിലെ ജോലി ഫാക്ടറി ലോക്കൗട്ട് ചെയ്തതിനെ തുടര്‍ന്നു നഷ്ടപ്പെട്ടു. പിന്നെ ജില്ലയ്ക്കകത്തും പുറത്തും കൂലിപ്പണിക്കു പോയി.

സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരാളെ നിയോഗിച്ചു. 2009 ല്‍ ഓട്ടോ അപകടത്തില്‍ ഇടതുകാലിനു ഗുരുതര പരുക്കേറ്റു. കാലില്‍ സ്റ്റീല്‍ കമ്പിയിട്ടു. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓട്ടോയും വിറ്റതോടെ കുടുംബം പട്ടിണിയിലായി. കുടുംബം പുലര്‍ത്താന്‍ വീണ്ടും കൂലിപ്പണി. മാര്‍ച്ചില്‍ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച്‌ ഹരിത ഫിനാന്‍സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

പിന്നീട് കഴിഞ്ഞ ഏപ്രിലിൽ കുമാര്‍ കോലാഹലമേട്ടിലെ വീട്ടില്‍ നിന്നു പുറപ്പെട്ടത്. തുടര്‍ന്ന്, വായ്പത്തട്ടിപ്പു കേസിലെ 2ാം പ്രതി ശാലിനിയുമൊത്ത് തൂക്കുപാലത്തിനു സമീപത്തെ വാടകവീട്ടില്‍ താമസം തുടങ്ങി. ഇതോടെ ഭാര്യ വിജയ അകന്നു.ശേഷമാണ് രാജ്‌കുമാറും വായ്പ്പത്തട്ടിപ്പ് കേസിൽ കുടുങ്ങുന്നത്.പഴയ മൊബൈല്‍ ഫോണാണു കുമാറിനുണ്ടായിരുന്നത്. ടച്ച്‌ സ്‌ക്രീന്‍ ഉള്ള മൊബൈല്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത കുമാര്‍ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. കുമാറിന്റെ മാതാവ് കോട്ടയത്ത് വീട്ടുജോലി ചെയ്യുകയാണ്.മൂന്ന് മക്കളാണ് രാജ്‌കുമാറിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button