Latest NewsIndia

ദാവൂദ് ഇബ്രാഹിമിന്‍റെയും ചോട്ടാ ഷക്കീലിന്‍റെയും അടുത്ത സഹായി അറസ്റ്റിൽ

മുംബൈ: അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിന്‍റെയും ചോട്ടാ ഷക്കീലിന്‍റെയും അടുത്ത സഹായി റിയാസ് ഭാട്ടി മുംബൈയിൽ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്സ്റ്റോര്‍ഷന്‍ സെല്‍ (എ.ഇ.സി) ആണ് അറസ്റ്റ് ചെയ്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.ദാവൂദ് ഇബ്രാഹിമിന്‍റെയും ചോട്ടാ ഷക്കീലിന്‍റെയും അടുത്ത സുഹൃത്തും, കള്ളക്കടത്തു പങ്കാളിയുമാണ് അറസ്റ്റിലായ റിയാസ് ഭാട്ടിയെന്ന് എ.എന്‍.ഐ പറഞ്ഞു.

2009ല്‍ മലാഡ് സ്ഥലം തട്ടിയെടുക്കല്‍, 2007, 2008 വര്‍ഷങ്ങളിലെ ഖാന്ദല വെടി വെയ്പ്പ്, തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ. സ്വന്തം ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് അക്കാഡമിയുടെ മറവിലാണ് ചോട്ടാ ഷക്കീലിന്‍റെ ഹവാല പണം റിയാസ് ഭാട്ടി വെളുപ്പിക്കുന്നത്. ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള ഡി കമ്പനിയുടെ കള്ളപ്പണം ഇടപാടിലും ഭാട്ടിക്ക് പങ്കുണ്ടെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button