Latest NewsIndiaGulf

പ്രവാസി പുനരധിവാസ പദ്ധതിയും വായ്പാ യോഗ്യത നിർണ്ണയവും പരിശീലനവുമായി നോർക്ക റൂട്സ്

തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൽ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 9ന് രാവിലെ 10 മണിക്ക് വർക്കല പുത്തൻചന്ത മിഷൻ ആശുപത്രിക്ക് സമീപം കിങ്സ് ഓഡിറ്റോറിയത്തിൽ വിദേശത്തുനിന്ന് മടങ്ങിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിം ഹുസൈൻ അദ്ധ്യക്ഷനായിരിക്കും. വാർഡ് അംഗം എൻ. ബിന്ദു, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ഐ.ഒ.ബി ചീഫ് റീജിയണൽ മാനേജർ ഇ. രാജകുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും. അർഹരായ സംരംഭകരുടെ വായ്പ അപേക്ഷ പരിഗണിക്കും. അഭിരുചിയുള്ളവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡിയുടെ സേവനവും ഉണ്ടായിരിക്കും.

മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കൊണ്ടുവരണം. www.norkaroots.orgയിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738), നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ, 0471-2770581 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button