Jobs & VacanciesLatest NewsEducation & Career

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള ടെക്സ്റ്റൈൽ/വീവിങ് മില്ലുകളിൽ അവസരം

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള ടെക്സ്റ്റൈൽ/വീവിങ് മില്ലുകളിൽ അവസരം. ഇലക്ട്രീഷൻ, മെയിന്റനൻസ് ഫിറ്റർ തസ്തിക,മറ്റു തസ്തികകൾ എന്നിവയിലേക്കുള്ള വർക്കർ ട്രെയിനി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ പിണറായിയിലെ ഹൈടെക് വീവിങ് മില്ലിൽ 56, കാസർകോട് ഉദുമയിലെ ടെക്സ്റ്റൈൽ മില്ലിൽ‌ 77 എന്നിങ്ങനെ 133 ഒഴിവുകളുമാണുള്ളത്.

താൽപര്യമുള്ളവർ വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകളടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയക്കുക. കവറിനു മുകളിൽ തസ്തിക വ്യക്തമാക്കിയിരിക്കണം.

ജനറൽ മാനേജർ, ഹൈ–ടെക് വീവിങ് മിൽസ്, മിൽ ഓഫിസ്: കിഴക്കുഭാഗം, പിണറായി പിഒ, തലശേരി, കണ്ണൂർ–670741. ഫോൺ: 0490 2384150

ജനറൽ മാനേജർ, ഉദുമ ടെക്സ്റ്റൈൽ മിൽസ്, മിൽ ഓഫിസ്: മൈലാട്ടി പിഒ, കാസർകോട്–671319. ഫോൺ: 04994 282266.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.kstcl.org/

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 5

shortlink

Related Articles

Post Your Comments

Related Articles


Back to top button