Latest NewsIndiaCrime

വായ്‌നാറ്റം, സുഹൃത്തിനെ ആലിംഗനം ചെയ്യാന്‍ മടിച്ചു നിന്നു; യുവാവിന് കുത്തേറ്റു

ബംഗളൂരു: വായ്‌നാറ്റമുള്ള സുഹൃത്തിനെ ആലിംഗനം ചെയ്യാതെ ഒഴിവാക്കിയ യുവാവിന് കുത്തേറ്റു. യുവാവിന്റെ സ്വന്തം സുഹൃത്തു തന്നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കുത്തി പരിക്കേൽപ്പിച്ച നബി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു വില്‍സൺ ഗാർഡൺ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ സഹോദരനായ ഷഹീദിനും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

ആഴ്ചകൾക്കുശേഷം കണ്ടു മുട്ടിയ ഷോയിബിനെ ആലിംഗനം ചെയ്യാൻ നബി ശ്രമിച്ചു. എന്നാൽ വായ് നാറ്റം എന്ന് പറഞ്ഞ് ഷോയിബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, നബി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഷോയിബും ഷഹീദും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കൊലപാതകശ്രമത്തിന് നബിക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button