Latest NewsEducationEducation & Career

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറികോളേജിലേക്ക് 2020ൽ നടക്കുന്ന പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ 2019 ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ നടത്തും. ആൺകുട്ടികൾക്കാണ് പ്രവേശനം. 2020 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2007 നു മുൻപോ 01/01/2009നു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. (01-01-2020 ൽ അഡ്മിഷൻ സമയത്ത് പതിനൊന്നരയ്ക്കും 13 വയസ്സിനും ഇടയിലുളളവരായിരിക്കണം) അഡ്മിഷൻ നേടിയതിനുശേഷം ജനനതിയതിയിൽ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷക്കുളള അപേക്ഷാഫോറവും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദിഷ്ട അപേക്ഷ ലഭിക്കുന്നതിന് നിശ്ചിത തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് ”ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ഡെറാഡൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ”ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദീപിലും ഉളള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ 30 നകം ലഭ്യമാക്കണം.

ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറികോളേജിൽ നിന്നും ലഭിച്ച അപേക്ഷാഫോറം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകൾ ഒരു കവറിൽ ഉളളടക്കം ചെയ്തത്, സ്ഥലത്തെ ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷഫോറം സാക്ഷപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ കത്തും സാക്ഷപ്പെടുത്തിയത്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന സർഫിക്കറ്റിന്റെ രണ്ട് പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പമുണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button