KeralaLatest News

സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കുന്ന പോലീസ് ജീപ്പിലെ ടിക് ടോക്കിന് പിന്നിലെ സത്യം ഇതാണ്

പ്രതിക്കൊപ്പം ടിക് ടോക്ക് ചെയ്ത കേരള പോലീസിന്റെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ കൈയ്യടക്കി വെച്ചിരിക്കുകയാണ്. ‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി വിമര്‍ശനങ്ങളം അതേസമയം അനുകൂലമായ കമന്റുകളും നേടി വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയില്‍ കാണുന്നത് ഒര്‍ജിനല്‍ പൊലീസല്ല. വിഡിയോയില്‍ കാണുന്നത് ഒര്‍ജിനല്‍ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്. സിനിമ സെറ്റില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയതാണ് ഈ വീഡിയോ. സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. ‘കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. അതോടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം സകലരും തെറ്റിധരിക്കുകയും ചെയ്തു.

https://www.youtube.com/watch?v=lAcSge1lxRg

shortlink

Related Articles

Post Your Comments

Related Articles


Back to top button