KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സര്‍വീസ് റദ്ദാക്കി. മുംബൈയിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും കാരണം ട്രെയിന്‍ ഗതാഗതം താറുമാറായതിനാൽ കൊച്ചുവേളിയില്‍നിന്ന് മുംബൈയിലേക്ക് ട്രെയിൻ സർവീസ് നടത്തില്ല. ബുധനാഴ്ച രാത്രി 12.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114) സര്‍വീസ് നടത്തില്ലെന്ന വിവരമാണ് ലഭിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ലോകമാന്യതിലകില്‍നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22113) രണ്ടാം ദിവസമായ ബുധനാഴ്ചയും കേരളത്തില്‍ എത്താത്ത സാഹചര്യത്തിലാണ് തിരികെയുള്ള സര്‍വീസ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button