Latest NewsIndia

പണമുണ്ടെങ്കിൽ പ്രശസ്തി സർക്കാർ നൽകും; പക്ഷേ ഏറ്റവും കൂടുതൽ നികുതി അടച്ചിരിക്കണം

ന്യൂ ഡല്‍ഹി: പണമുണ്ടായിട്ടും പ്രശസ്തി ഇല്ലെന്നു വിഷമിക്കുന്ന ധാരാളം പേർ ഇന്ത്യയിലുണ്ട്. ഇക്കൂട്ടർക്ക് ആശ്വസിക്കാൻ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഓരോ ജില്ലയിലെയും ഏറ്റവും കൂടുതല്‍ ആദായ നികുതി നല്‍കുന്ന 10 പേരെ പൊതുവായി കേന്ദ്ര സർക്കാർ ആദരിക്കും.

2019ലെ മോദി സര്‍ക്കാരിന്റെ ബജറ്റിനനുബന്ധിച്ച്‌ തയ്യാറാക്കിയ സാമ്പത്തിക സര്‍വേയിലാണ് ഈ നിര്‍ദേശമുള്ളത്. റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നവരുടെ പേരു നൽകിയാണ് ആദരിക്കുക.

ഇതു കൂടാതെ എയര്‍ പോര്‍ട്ടുകള്‍, റോഡുകള്‍, ടോള്‍ ബൂത്തുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇവിടെയൊക്കെ ഇത്തരക്കാര്‍ക്ക് മുന്‍ഗണനയും പ്രത്യേക പരിഗണനയും നൽകും. രാജ്യത്തെ പ്രധാന കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, റോഡുകള്‍, ട്രെയിന്‍, സ്‌കൂള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് പേരുനല്‍കുന്നകാര്യവും സര്‍വെയില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button