KeralaLatest News

കൊല്ലം ബൈപ്പാസിൽ വഴിവിളക്കും സ്‌പീഡ്‌ ക്യാമറയും ; അപകടങ്ങൾ കുറയ്ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസിൽ അപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് വാർത്തകൾ വന്നതോടെ വിഷയം നിയമസഭയിൽ ചർച്ചയായി. ബൈപ്പാസിൽ വഴിവിളക്കുകളും 23 സ്‌പീഡ്‌ ക്യാമറകളും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു.ഇതിനായി 5.15 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. എം നൗഷാദിന്റെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപ്പാസിൽ അപകടങ്ങളൊഴിഞ്ഞ ഒരു ദിവസമില്ല. പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമർപ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. പിന്നീടിങ്ങോട്ട് അമ്പതിലേറെ അപകടങ്ങളാണ് ബൈപ്പാസിലുണ്ടായത്. കഴിഞ്ഞ മാസം മാത്രം 16 അപകടങ്ങൾ നടന്നു. കാൽനടയാത്രക്കാർ ഉൾപ്പെടെ 4 പേർക്ക് ജീവൻ നഷ്ടമായി. 14 പേർക്ക് പരിക്കേറ്റു. ഫെബ്രുവരി മുതൽ മെയ് വരെ 5 പേരാണ് കൊല്ലം ബൈപ്പാസിൽ നടന്ന വിവിധ വാഹനാപകടങ്ങളിലായി കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button