Latest NewsEducation & Career

കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ

ന്യൂഡല്‍ഹി: കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകളെ റിക്രൂട്ട്‌ ചെയ്യുന്നത്.ഏപ്രിലില്‍ നല്‍കിയ വിജ്ഞാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറിനായിരുന്നെങ്കിലും പിന്നീടത് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു

അംബാല, ലഖ്‌നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ് എന്നിവിടങ്ങളില്‍ വെച്ച്‌ നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലികളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് കോള്‍ലെറ്റര്‍ അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.റിക്രൂട്ട്‌മെന്റ് റാലിയുടെ ആദ്യഘട്ടം കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ ജൂലായ് അവസാനവാരം നടത്തുമെന്നാണ് പ്രാഥമിക വിവരം.

ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ പ്രശ്നമുണ്ടാകുമ്പോൾ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആര്‍. വിഭാഗങ്ങളുടെ പ്രധാന ചുമതലകള്‍. കൂടാതെ, യുദ്ധകാലത്ത് യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും ഇവര്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button