Latest NewsIndia

രണ്ടാമൂഴത്തിലും രാജ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി നരേന്ദ്ര മോദി സർക്കാർ; പുതിയ യുദ്ധവിമാന കരാർ ഇങ്ങനെ

ന്യൂ ഡൽഹി: ആധുനിക രീതിയിലുള്ള 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം ശക്തമാക്കി ഇന്ത്യ. ഏകദേശം 1500 കോടി ഡോളര്‍ ഈ കരാറിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവില്‍ ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാന കരാറായാണ് കണക്കാക്കപ്പെടുന്നത്. ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ് തുടങ്ങി ലോകത്തെ പ്രധാന വിമാന നിര്‍മാണ കമ്പനികള്‍ കരാര്‍ സ്വന്തമാക്കാന്‍ മുന്‍ പന്തിയിലുണ്ട്. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ 85 ശതമാനം ഇന്ത്യയില്‍ നടക്കണമെന്നതാണ് കരാര്‍ വ്യവസ്ഥയില്‍ പ്രധാനം.

രണ്ടാം മോദി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ പോര്‍വിമാന കരാറിന് നീക്കം നടത്തുകയാണ്. കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും വ്യോമസേനയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരാറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പോര്‍വിമാനങ്ങള്‍ക്ക് പുറമേ ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങാനുള്ള കരാറിനും നീക്കം നടക്കുന്നുണ്ട്. ഇന്ത്യയില്‍ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ തയ്യാറുള്ള കപ്പല്‍ നിര്‍മാതാക്കളില്‍ നിന്നും കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിരോധസഹമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button