KeralaLatest NewsIndia

രാജ്യത്ത് ജയ്‌ശ്രീറാം വിളിക്കാത്തതിന് വേട്ടയാടുകയാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും രാജ്യതലസ്ഥാനത്ത് ക്ഷേത്രം അക്രമിച്ചതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല : സന്ദീപ് വാര്യർ

ഡൽഹിയിൽ ക്ഷേത്രം ആക്രമിച്ചത് മറച്ചു വെച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പൊട്ടൻ കളിക്കുന്നെന്നു യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഡൽഹി ചാന്ദ്നി ചൗക്കിൽ ചാവ്ടി ബസാറിൽ ദുർഗാക്ഷേത്രം രണ്ട് ദിവസം മുമ്പ് അക്രമിക്കപ്പെട്ട സംഭവത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെയും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെയും ഒളിച്ചു കളി ജുഗുപ്സാവഹമാണ് . ഉത്തരേന്ത്യയിലെ ഏത് ചെറിയ സംഭവങ്ങളിലും പ്രസ്താവനാ യുദ്ധം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ മൗനത്തിന്റെ വാത്മീകം പൂണ്ടതെന്തേ ?

നേരത്തെ ഡൽഹിയിൽ ക്രൈസ്തവ ആരാധനാലയങ്ങളിൽ മോഷ്ടാക്കൾ കയറി നാശനഷ്ടം ഉണ്ടാക്കിയപ്പോൾ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന രീതിയിൽ രാഷ്ട്രീയ പ്രചരണവും വ്യാജ റിപ്പോർട്ടിംഗും നടത്തിയവരാണ് ഇപ്പോൾ യഥാർത്ഥ സംഭവം മറച്ചു വക്കുന്നത് . ഡൽഹിയിലെ ക്ഷേത്ര ധ്വംസനം ഒരു വർഗീയ കലാപമായി മാറാതിരിക്കാനുള്ള മുൻകരുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടിയും എടുത്തുകൊണ്ടിരിക്കുന്നു.

ഉത്തരേന്ത്യയിൽ നടക്കുന്ന എല്ലാ ക്രിമിനൽ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ സ്ഥാനത്തും അസ്ഥാനത്തും ജയ് ശ്രീറാം ഫിറ്റ് ചെയ്ത് സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നവർ, റിപ്പോർട്ട് ചെയ്യുന്നവർ ഡൽഹി ക്ഷേത്ര ധ്വംസനം നാട്ടുകാരറിയാതിരിക്കാൻ കാണിക്കുന്ന ജാഗ്രത സമൂഹ നന്മ ഉദ്ദേശിച്ചു കൊണ്ടൊന്നും അല്ല എന്ന് വ്യക്തം . നിങ്ങൾ പാഴ്മുറം ഉയർത്തി മറച്ചു പിടിച്ചാൽ സത്യത്തിന്റെ സൂര്യരശ്മികൾ പ്രവേശിക്കുന്നത് തടയാനാവുന്ന കാലമല്ല ഇതെന്ന് മാത്രം സൂചിപ്പിക്കുന്നു .
സന്ദീപ്.ജി.വാര്യർ
യുവമോർച്ച സംസ്ഥാന സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button