Latest NewsIndia

ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; ഒടുവില്‍, യുവാവ് പറഞ്ഞ കാരണമിങ്ങനെ

മഥുര: ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് പിടിയിലായ യുവാവ് പറഞ്ഞ കാരണം കേട്ട് ഞെട്ടി റെയില്‍വേ ഉദ്യോഗസ്ഥര്‍. അമ്മക്ക് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനായാണ് ഇയാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിച്ചത്. ഡല്‍ഹി-ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഡല്‍ഹി സ്വദേശി മനീഷ് അറോറ എന്ന യുവാവാണ് പിടിയിലായത്.

മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. യുവാവിന്റെ അമ്മ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം ട്രെയിന്‍ മഥുരയില്‍ എത്തി. എന്നാല്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നതിന് മുമ്പ് അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. റെയില്‍വേ നിയമപ്രകാരം 141 വകുപ്പ് ചുമത്തി കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡല്‍ഹിയില്‍നിന്ന് മഥുരയിലേക്കാണ് യുവാവും അമ്മയും യാത്ര ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button