Latest NewsWomenLife Style

ഈ സ്വഭാവമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറവ്

സ്തനാര്‍ബുദം ഇന്ന് സ്ത്രീകള്‍ ഏറ്റവും അധികം ഭയപ്പെടുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിത രീതിയും ഭക്ഷണവുമൊക്കെയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, നേരത്തെ എഴുന്നേല്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം.

മന്‍ഡേലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സങ്കേതം ഉപയോഗിച്ചു കൊണ്ട് ഗവേഷകര്‍ നിദ്രയുടെ മൂന്ന് പ്രത്യേക സവിശേഷതകളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വൈകുന്നേരമാണോ രാവിലെയാണോ ഉറക്കം കൂടുതല്‍, ഉറക്കത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങള്‍ എന്നിങ്ങനെ മൂന്ന് സവിശേഷതകളിലൂടെ വിശകലനം നടത്തുകയായിരുന്നു. യുകെ ബയോ ബാങ്ക്, ബ്രെസ്റ്റ് ക്യാന്‍സര്‍ അസോസിയേഷന്‍ കണ്‍സോര്‍ഷ്യം എന്നിവ നടത്തിയ രണ്ടു പഠനങ്ങളിലൂടെയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പഠനത്തില്‍ ഉള്‍പ്പെട്ട നാലു ലക്ഷത്തിലധികം സ്ത്രീകളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുതാണ് നിഗമനത്തിലെത്തിയത്. നേരത്തെ എഴുന്നേല്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് യുകെ ബയോബാങ്കിന്റെ പഠനത്തില്‍ പറയുന്നത്.

കൂടുതല്‍ സമയം ഉറങ്ങുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നാണ് ബിസിഎസി നടത്തിയ പഠനത്തില്‍ പറയുന്നത്. അമിതമായ ഉറക്കം മറവിരോഗത്തിനിടയാക്കാമെന്നും പഠനത്തില്‍ പറയുന്നു. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്‌സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button