Latest NewsInternational

പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; പരിഭ്രാന്തരായി യാത്രികര്‍, കാരണം ഇതാണ്

ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം ബോസ്റ്റണിലേക്ക് അടിയന്തര ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ച രാത്രി ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ ചെറിയ തീപിടുത്തമുണ്ടായതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 217 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പോലീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പാസഞ്ചര്‍ സീറ്റില്‍ നിന്നുള്ള വൈദ്യുത തകരാറില്‍ നിന്നാണ് തീ ഉണ്ടായത്. ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം വിമാനം പറന്നുയര്‍ന്ന ശേഷം ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ നിന്ന് പുക ഉയരുകയായിരുന്നു. വിമാനം പറന്ന് 30 മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. ഫസ്റ്റ് ക്ലാസ് ക്യാബിനിലെ ടിവി യൂണിറ്റിന് തീപിടിച്ചതായി സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും എയര്‍ലൈന്‍ നല്‍കിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button