Latest NewsIndia

വായൂ മലിനീകരണം പരമാവധി കുറയ്ക്കും, ഇനി ഇലക്ട്രിക്ക് വാഹനങ്ങളുടെ യുഗം; ബജറ്റിൽ താരമായി നിർമല സീതാരാമൻ

ന്യൂ ഡൽഹി: ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തായ വായൂ മലിനീകരണം പരമാവധി കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവ് പ്രഖ്യാപിച്ചു.

ഗതാഗത രംഗത്ത് പുതിയ യുഗം സൃഷ്ടിയക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിൽ താരമായി മാറി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ജിഎസ്ടിയിൽ അടക്കം വിവിധ ഇളവുകളാണ് കേന്ദ്ര ബജറ്റിൽ സർക്കാർ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഇ’ വാഹനങ്ങളുടെ നികുതി 12 ൽ നിന്ന് 5 ശതമാനമായി കുറക്കാൻ ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെടുക്കുന്ന ലോണിന്റെ പലിശയിൽ 1.5 ലക്ഷം രൂപയുടെ ആദായനികുതി ഇളവുകൾ നൽകുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇത് നിലവിൽ വരുന്നതോടെ വായ്പ കാലവധിയിൽ ഏകദേശം 2.5 ലക്ഷം രൂപയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ത്യയെ ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ പദ്ധതി, ഇതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന ഫെയിം 2 പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് 10000 കോടി രൂപയുടെ ഇളവുകൾ നൽകുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

2030 ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ 30 ശതമാനമായി ഉയർത്താനാണ് സർക്കാർ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനായി ചാർജിങ് സ്റ്റേഷനുകളും മറ്റു അടിസ്ഥാന വികസനങ്ങളും ഉടൻ നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button