Latest NewsMobile Phone

പുതിയ ആപ്പിള്‍ ഐഫോണിന്‍റെ ഡിസൈന്‍ സംബന്ധിച്ചുള്ള സൂചനകള്‍ ഇങ്ങനെ

വാഷിംഗ്‌ടൺ: പുതിയ ആപ്പിള്‍ ഐഫോണിന്‍റെ ഡിസൈന്‍ സംബന്ധിച്ചുള്ള സൂചനകള്‍ കമ്പനി പുറത്തു വിട്ടു. ഐഫോണ്‍ ലോഞ്ചിന് രണ്ട് മാസം മുന്‍പ് ഐഫോണ്‍ കവര്‍ പുറത്തുവിടുന്ന കമ്പനിയാണ് ഗോസ്റ്റിക്ക്. അതിനാല്‍ തന്നെ ഐഫോണ്‍ ഡിസൈന്‍ ഗോസ്റ്റിക്ക് പുറത്തുവിടുന്നതു തന്നെയായിരിക്കും എന്നാണ് ടെക് ലോകത്തുനിന്നുമുള്ള വാർത്ത.

പുതിയ ഐഫോണിന് ഫോണ്‍ കവറിലുള്ള മോഡലായിരിക്കും എന്ന് ഉറപ്പിക്കാന്‍ ഫോര്‍ബ്സ് പറയുന്ന പ്രധാനകാര്യം ഐഫോണ്‍ XS ഇറങ്ങുന്നതിന് രണ്ട് മാസം മുന്‍പ് ഗോസ്റ്റിക്കി ഫോണ്‍ കവറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് തന്നെയാണ് ഐഫോണ്‍ XS ഡിസൈനായി വന്നത്.

നിലവിൽ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ കവറുകള്‍ പ്രകാരം പുതിയ ഐഫോണിന് പുതിയ മ്യൂട്ട് ബട്ടണ്‍ ഉണ്ടാകും. കൂടാതെ പിന്നിലെ ക്യാമറ സംവിധാനം സ്റ്റ്വവ് ടോപ്പ് മോഡലിലാണ്. മൂന്ന് ക്യാമറകള്‍ ഉള്ള ഈ സെറ്റപ്പ് നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ ഡിസൈന്‍ തന്നെയായിരിക്കും പുതിയ ഐഫോണിന് ഉണ്ടാകുക എന്ന സൂചന തെളിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button