Latest NewsIndia

ഇന്ദിരാ ഗാന്ധിക്ക് ശേഷം ബജറ്റുമായൊരു വനിത; അവസാനിപ്പിച്ചത് കാലങ്ങള്‍ നീണ്ട ബ്രിട്ടീഷ് രീതി, ചുവന്ന തുണിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍

ന്യൂഡല്‍ഹി : 1970 ല്‍ ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റുമായി പാര്‍ലമെന്റില്‍ എത്തുന്നത്. ഇന്ന് രാവിലെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രപതി ഭവനിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ബജറ്റ് അവതരണത്തിനു പുറപ്പെടുന്ന ധനമന്ത്രിമാരുടെ കയ്യില്‍ കാണുന്ന ബ്രീഫ്‌കെയ്‌സ് മന്ത്രിയുടെ കയ്യില്‍ കണ്ടില്ല.

പകരം ഉണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, ദേശീയ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. റിബണ്‍ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടം മുതല്‍ പിന്തുടര്‍ന്ന പാരമ്പര്യത്തിനാണ് ധനമന്ത്രി അന്ത്യം കുറിച്ചത്. സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കേന്ദ്ര ബജറ്റിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നാണ് പ്രതീക്ഷ. പതിനൊന്നു മണിക്ക് തുടങ്ങിയ ബജറ്റ് പാര്‍ലമെന്റില്‍ പുരോഗമിക്കുകയാണ്.

2 .7 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു.ഈ സാമ്പത്തിക വര്‍ഷം 3 ട്രില്യണ്‍ ഡോളറിലെത്തും. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനാകും. സുസ്ഥിര വികസനത്തിന് ആഭ്യന്തര വിദേശ നിക്ഷേപങ്ങള്‍ സഹായിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് വിശദമാക്കി.

പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും.നവ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസന ലക്ഷ്യമാണുള്ളത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന സൂചനയും മന്ത്രി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button