Latest NewsKerala

ശരണംവിളി ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരെ നിയന്ത്രിക്കണം; ശബരിമലയ്‌ക്കെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി വനം വകുപ്പ്

തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിന്നുണ്ടാകുന്ന ശരണം വിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഡല്‍ഹി : ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും വിധത്തില്‍ വനം വകുപ്പ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിന്നുണ്ടാകുന്ന ശരണം വിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വനപാതയിലൂടെയുള്ള യാത്രയും ശരണംവിളികളും പരിസ്ഥിതിയെ ബാധിക്കുമെന്നും അതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാത്രികാലങ്ങളില്‍ അയ്യപ്പഭക്തരുടെ യാത്ര, വനങ്ങളിലൂടെയുള്ള സഞ്ചാരം , വനത്തിനുള്ളില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക ക്യാമ്പുകള്‍, തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപേക്ഷിക്കുന്ന തുണികള്‍ എന്നിവ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ത്ഥാടന സമയത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ശബരിമലയുടെയും പാരിസ്ഥിതിക പവിത്രതയെ ബാധിക്കുന്നതിനാല്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നും ആവശ്യമുണ്ട് . അതെ സമയം റിപ്പോര്‍ട്ടിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ രംഗത്ത് വന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button