KeralaLatest News

നെല്ല് സംഭരണം അവതാളത്തില്‍; അനുകൂല നടപടിയെടുക്കാതെ അധികൃതര്‍, പ്രതിസന്ധിയില്‍ വലഞ്ഞ് കര്‍ഷകര്‍

വയനാട്: നെല്ല് കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍കാലം. നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കി സിവില്‍ സപ്ലൈസ് അധികൃതര്‍ നെല്ല് സംഭരണം നിര്‍ത്തി. പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് വൈകി വിളവെടുത്ത കര്‍ഷകരുടെ നെല്ലും സര്‍ക്കാര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജൂണ്‍ 30ന് ശേഷം നെല്ല് സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ 30 വരെ മാത്രമേ നെല്ല് സംഭരിക്കാന്‍ അനുമതിയുള്ളുവെന്നാണ് സിവില്‍ സപ്ലൈസ് അധികൃതരുടെ വിശദീകരണം. പ്രളയാനന്തരമുള്ള സാഹചര്യം കണക്കിലെടുത്ത് സംഭരിക്കുന്നതിനായുള്ള തീയതി നീട്ടിനല്‍കാനുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മഹാ പ്രളയത്തെ തുടര്‍ന്ന് വിളവിറക്കാന്‍ വൈകിയ നിരവധി നെല്ലുകര്‍ഷകരുണ്ട് വയനാട്ടില്‍. മൂപ്പെത്താന്‍ 120 മുതല്‍ 180 ദിവസംവരെ കാത്തുനിന്ന് ഇപ്പോള്‍ കൊയ്‌തെടുക്കുന്ന ഈ നെല്ലെല്ലാം ഇനിയെന്തുചെയ്യുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ക്വിന്റലിന് 2530 രൂപയ്ക്കാണ് ഇത്തവണ സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയാല്‍ 1500 രൂപയിലധികം ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button