KeralaLatest News

പ്രളയം തകർത്ത കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റിൽ പ്രതീക്ഷയുമായി ധനമന്ത്രി

തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റിൽ പ്രതീക്ഷയുമായി ധനമന്ത്രി തോമസ് ഐസക്. പ്രളയത്തിന് ശേഷം കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കൂടുതൽ ഇളവുകൾ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണ്. നവകേരള നിർമ്മാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജൻസിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

ഇത് കൂടാതെ ആയുർവേദത്തിന് അന്തരാഷ്ട്ര ഗവേണകേന്ദ്രം സംസ്ഥാനത്ത് അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടും.റബറിന്‍റെ വിലയിടിവ് നേരിടാൻ 200 രൂപ സബ്‍സിഡി അനുവദിക്കുക,പുതിയ റെയിൽ പാതക്കും ജലഗതാഗതത്തിനും മലബാർ ക്യാൻസർ സെന്‍ററിനും പണമനുവദിക്കണമെന്നും ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാളി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button