Latest NewsIndia

അഞ്ചു മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് തന്റെ സ്വപ്‌നം സ്വന്തമാക്കി

തന്റെ അഞ്ചു മാസത്തെ ശമ്പളം കൂട്ടി വെച്ച് സൊമാറ്റോ ഡെലിവറി ബോയ് തന്റെ സ്വപ്‌നമാണ് സ്വന്തമാക്കിയത്. മഹാനഗരത്തിലെ ഓട്ടപ്പാച്ചിലിനിടെ എല്ലാവര്‍ക്കും സ്വപ്‌നം കാണും. ചിലരത് എത്തിപിടിക്കും. അങ്ങനെയൊരാളാണ് ഹരിയാനക്കാരന്‍ സൂരജ്. സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റായ സൂരജ് 5 മാസത്തെ ശമ്പളം സ്വരുക്കൂട്ടിവെച്ച് സ്വന്തമാക്കിയത് ഏറെനാള്‍ സ്വപ്നം കണ്ട കെടിഎം ആര്‍സി 200 ബൈക്ക് ആണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് അഞ്ച് മാസത്തെ ശമ്പളം കൂട്ടി വെച്ച് വാങ്ങിയത്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന മോഹമാണിത്. സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയാല്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത പങ്കു വെച്ചത്. ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പലരും ഏറ്റെടുത്തു. സൂരജിന്റെ കഠിനാധ്വാനത്തിന് ചിലര്‍ കയ്യടി നല്‍കിയപ്പോള്‍ മറ്റു ചിലര്‍ സൊമാറ്റോയിലെ ശമ്പളം എത്രയാകുമെന്നോര്‍ത്ത് ആശ്ചര്യപ്പെടുകയാണ്. സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയലാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button