KeralaLatest News

25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. 25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.കൊടുവള്ളി സ്വദേശിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദോഹയിൽനിന്നാണ് സ്വർണം കൊണ്ടുവന്നതെന്നാണ് ഇയാൾ പറയുന്നത്.ട്രോളി സ്കൂട്ടറിന്റെ സീറ്റിനടിയിൽ വെച്ചാണ് സ്വർണം കൊണ്ടുവന്നത്.എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണം പിടിച്ചത്.

അതേസമയം ഇന്നലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ കാര്‍ വാഷ് മെഷീനില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഇടനിലക്കാർ സ്വർണക്കടത്തിന് ഓരോ ദിവസവും പുതിയ രീതി അവലംബിക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് റാഫിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രണ്ട് കിലോ 680 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 89.50 ലക്ഷം രൂപ വില വരും. സ്വര്‍ണം കാര്‍വാഷിന്‍റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു . എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 346 വിമാനത്തില്‍ ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button