Latest NewsKerala

ജലസ്രോതസുകളും തെരുവുകളും കയ്യേറാൻ ഒത്താശ ചെയ്യുന്നു : ബി.ജെ.പി നേതാവ്

ആലപ്പുഴ : ജലസ്രോതസുകളും തെരുവുകളും കയ്യേറാൻ ഒത്താശ ചെയ്തുകൊണ്ട് മലീനസമാക്കിയ ആലപ്പുഴയുടെ ഇന്നത്തെ സ്ഥിതി മാറ്റി വീണ്ടും കിഴക്കിന്റെ വെനീസാക്കുവാൻ നരേന്ദ്രമോദി സർക്കാർ ആലപ്പുഴയ്ക്ക് നൽകിയ അമൃത നഗരം പദ്ധതി അടക്കമുള്ള പല പദ്ധതികളും ഇടതു-വലതു മുന്നണികൾ ചേർന്ന് അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി. വിനോദ് കുമാർ പറഞ്ഞു. ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് ആലപ്പുഴ നിയോജക മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP ALAPPUZHA 2

ജനങ്ങൾ നെഞ്ചോട് ചേർത്ത ആയുഷ്മാൻ ഭാരത് പദ്ധതി പേര് മാറ്റി മാറ്റങ്ങൾ വരുത്തി അട്ടിമറിച്ച് തങ്ങളുടേതാക്കാൻ ഇരു മുന്നണികളും ശ്രമിക്കുന്നു. ചെറുകിട കർഷകർക്ക് ആശ്വാസമായ കിസ്സാൻ സമ്മാൻ നിധി പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ വിവരങ്ങൾ തെറ്റായും കൃത്യമായി അപ്‌ലോഡ് ചെയ്യാതെയും കേരളത്തിൽ അട്ടിമറിക്കുകയാണ്. അമൃതാനഗരം പദ്ധതി പ്രകാരം കിട്ടിയ ശത കോടികൾ അഴിമതി നടത്താൻ അശാസ്ത്രീയമായും വ്യക്തി താല്പര്യങ്ങൾക്കനുസരിച്ചും വിനിയോഗിക്കുന്നു. ഇടതു-വലതു മുന്നണികളുടെ അഴിമതികൾക്കും അക്രമങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കുവാൻ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണം. അതിനായി പരമാവധി അംഗങ്ങളെ ചേർത്തുകൊണ്ടു പാർട്ടിയെ സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആക്കിതീർക്കുവാൻ എല്ലാ അംഗങ്ങളും മുന്നിട്ടിറങ്ങണം അദ്ദേഹം പറഞ്ഞു.

മണ്ഡലം കമ്മറ്റി അംഗവും ഏരിയ പ്രഭാരിയുമായ പി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എൻ.ഡി. കൈലാസ്, യുവമോർച്ച ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിശ്വ വിജയപാൽ, മേഖലാ പ്രസിഡന്റുമാരായ അനിൽ കുമാർ, സുധി, മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ കവിത, അശ്വതി, മറ്റു മേഖലാ ഭാരവാഹികളായ മനു ഉപേന്ദ്രൻ, ശ്യാം, സുധി സിദ്ധൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button