CricketLatest News

ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക; ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു

മാഞ്ചസ്റ്റർ: ലോകകപ്പിൽ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു. പോയിൻറ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. മത്സരം വിജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ കഴിയും.

നിലവിൽ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. 52 റൺസെടുത്ത ഡീകോക്കും 34 റൺസെടുത്ത മാർക്രവുമാണ് പുറത്തായത്. 18 ഓവറിൽ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button