Latest NewsKerala

ഈ നമ്പറിൽ നിന്ന് വിളിവന്നാൽ ഫോൺ പൊട്ടിത്തെറിക്കും ;അസിസ്റ്റന്റ് കമ്മീഷണറുടേവീഡിയോയ്ക്ക് പിന്നിൽ

കൊച്ചി : അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വിളിവന്നാൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന രീതിയിൽ അസിസ്റ്റന്റ് കമ്മീഷണറുടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യജമാണെന്ന് സിറ്റി പോലീസ് അറിയിച്ചു.അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ലാല്‍ജി പറയുന്നു എന്ന തരത്തിലുള്ള വീഡിയോയയാണ് പ്രചരിക്കുന്നത്.

വീഡിയോയിയുടെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായി കെ ലാല്‍ജി അറിയിച്ചു. ഫോണിന്റെയോ ബാറ്ററിയുടേയോ പ്രശ്‌നം കൊണ്ട് ഫോണ്‍ പൊട്ടിത്തെറിക്കാം. അതല്ലാതെ ഏതെങ്കിലും നമ്പറില്‍ നിന്നും കോള്‍ വന്നതുകൊണ്ട് ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.ഹിന്ദി ചാനലില്‍ വന്ന വാര്‍ത്തയുടെ വീഡിയോ ക്ലിപ്പ് നൽകിയ ശേഷമാണ് ശബ്ദം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button