KeralaLatest News

പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം : പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തതാണ് കാരണം. പ്രവാസിചിട്ടി വരിസംഖ്യ കഴിഞ്ഞവര്‍ഷം നവംബറിലാണ് പിരിച്ചുതുടങ്ങിയത്. ഏഴുമാസം കൊണ്ട് 50 കോടി ചിട്ടിതവണ പിരിച്ചു. 240 ചിട്ടികളുണ്ട്. ആയിരം പേര്‍ക്ക് ചിട്ടിത്തുക കിട്ടി. കാലാവധിയാകുമ്പോൾ വിറ്റുവരവ് 310 കോടിയാകും. ഓരോ ചിട്ടി ആരംഭിക്കുമ്പോഴും കിട്ടുന്ന ആദ്യഗഡു ബോണ്ടായി കിഫ്ബിയിലെത്തും ചിട്ടി പിടിച്ചവര്‍ക്കും കിഫ്ബിയില്‍ സ്ഥിരനിക്ഷേപം നടത്താവുന്നതാണ്. അതിന് പലിശ ലഭിക്കും. കൂടാതെ ചിട്ടിത്തവണയായി കെ.എസ്.എഫ്.ബിക്ക് കിട്ടുന്ന തുക ഫ്‌ളോട്ട്ഫണ്ടായി കിഫ്ബിക്ക് ഒരു നിശ്ചിതസമയത്തേക്ക് ഉപയോഗിക്കാമെന്നും . കിഫ്ബിക്ക് ഇതിനകം 25 കോടി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button