Latest NewsInternationalUK

എണ്ണയുമായി പോയ കപ്പൽ തടഞ്ഞു : യുകെ-ഇറാന്‍ ബന്ധം ഉലയുന്നു

ന്യൂയോർക്ക്: എണ്ണയുമായി സിറിയയിലേക്ക് പോവുകയായിരുന്ന ഇറാന്‍റെ സൂപ്പര്‍ ടാങ്കര്‍ കപ്പൽ ദ ഗ്രേസ‌് വൺ, ബ്രിട്ടീഷ‌് അധീനതയിലുള്ള ജിബ്രാൾട്ടറിൽ തടഞ്ഞു. ഇതോടെ യു.കെയും ഇറാനും തമ്മിലുള്ള ബന്ധം വഷളായി.

യു.കെ-യുടെ നടപടി തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് പറഞ്ഞ ഇറാന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടിഷ് അംബാസിഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തി.യൂറോപ്യൻ യൂണിയൻ (ഇ.യു) സിറിയക്ക‌ുമേൽ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ‌് ഇത്തരം സംഭവം.

എന്നാല്‍ അമേരിക്കയുടെ നിര്‍ദേശ പ്രകാരമാണ് യു.കെ കപ്പല്‍ പിടിച്ചിട്ടതെന്ന് സ്‌പെയിനിന്‍റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ജോസെപ് ബോറെൽ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ ബ്രിട്ടനുള്ള അവകാശം സ്പെയിന്‍ അംഗീകരിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button